HOME /NEWS /Kerala / കെ.യു. ജനീഷ്കുമാർ കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; വ്യക്തിപരമായകാര്യമെന്ന് കോന്നി എംഎൽഎ

കെ.യു. ജനീഷ്കുമാർ കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; വ്യക്തിപരമായകാര്യമെന്ന് കോന്നി എംഎൽഎ

കെ.യു. ജനീഷ്കുമാറും ഭാര്യയും ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ. ഒപ്പം റാന്നി എംഎൽഎ പ്രദീപ് നാരായണനും

കെ.യു. ജനീഷ്കുമാറും ഭാര്യയും ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ. ഒപ്പം റാന്നി എംഎൽഎ പ്രദീപ് നാരായണനും

മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു

  • Share this:

    പത്തനംതിട്ട: കോന്നി എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. രണ്ടുദിവസം മുൻപായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു.

    Also Read- ‘പരാതിയുണ്ടോ?’ ബസില്‍ യുവാവിന്റെ ലൈംഗികാതിക്രമത്തെ ചോദ്യം ചെയ്ത യുവതിക്കൊപ്പം കട്ടയ്ക്ക് നിന്ന കണ്ടക്ടർ പ്രദീപിന് കൈയടിച്ച് കേരളം

    ഇതിനിടെ എംഎല്‍എയുടെ ക്ഷേത്രസന്ദർശനം പാർട്ടിക്കുള്ളില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയ്ക്ക് വിരുദ്ധമാണ് ജനീഷ്കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മണ്ഡലത്തിനു പുറത്തുള്ള ക്ഷേത്രത്തിൽ എംഎൽഎ ദർശനം നടത്തിയതു വിശ്വാസപരമായല്ലേ കാണേണ്ടതെന്നും ഇവർ ചോദിക്കുന്നു.

    Also Read- പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; നാലുദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു

    ക്ഷേത്ര ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച ജനീഷ് കുമാർ പാർട്ടിയുടെ വിലക്കോ നിർദേശമോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കി. ക്ഷേത്രദർശനം നടത്തിയെന്നതു ശരിയാണ്. ക്ഷേത്രദർശനത്തിനു പാർട്ടിയുടെ വിലക്കോ, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശമോ ഇല്ല. പോയതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നതു വ്യക്തിപരമായ കാര്യമാണ്- എംഎൽഎ പ്രതികരിച്ചു.

    മുൻപ് കേന്ദ്രകമ്മിറ്റിയംഗം ഇ പി.ജയരാജന്റെയും സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെയും ക്ഷേത്രദർശനം പാർട്ടിയിൽ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തിൽ ഇ പി ദർശനം നടത്തിയത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Cpm, Guruvayur temple, K U Jenish Kumar, K U Jenish Kumar CPM, Konni