'ആഗ്മ 'കാർഷിക-വ്യവസായിക പ്രദർശന മേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി
- Published by:naveen nath
- local18
- Reported by:JUBY SARA KURIAN
Last Updated:
അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന "ആഗ്മ" കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം.
ഡിസംബർ പന്ത്രണ്ടിന് ആരംഭിച്ച പ്രദർശനത്തിൽ കാർഷിക ഉപകരണങ്ങൾ, കാർഷിക വ്യവസായിക ഉത്പന്നങ്ങൾ, പച്ചക്കറി തൈകൾ, വിത്തുകൾ, ഉദ്യാനം, ജൈവവളം, പെറ്റ് ഷോ തുടങ്ങി വ്യത്യസ്ത തരങ്ങൾ ആയ കാഴ്ചകൾ ആണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്. പത്തൊൻപതിന് അവസാനിക്കുന്ന കാർഷിക-വ്യവസായിക പ്രദർശനത്തിൽ പ്രവേശനം സൗജന്യം . സന്ദർശകർക്ക് നറുക്കെടുപ്പിലൂടെ ദിവസേന സമ്മാനങ്ങൾ നേടാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. നിരവധി ആളുകളാണ് പ്രദർശന മേള കാണാൻ കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam-Malabar,Kannur,Kerala
First Published :
December 17, 2023 8:39 PM IST