"ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ചിത്രപ്രദർശനം ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ
- Published by:naveen nath
- local18
Last Updated:
ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന "ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ചുറ്റുമുള്ള ലോകം, നേരിൽ കണ്ടതും അറിഞ്ഞതുമായ സംഭവങ്ങൾ, തന്റെ ആശയങ്ങൾ എന്നിവയാണ് റിയലിസത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്ന് കൊണ്ട് അമൂർത്ത(അബ്സ്ട്രാക്റ്റ്) ചിത്രരചനാ ശൈലിയിൽ സോണിയ ജോസഫ് ഒരുക്കിയിരിക്കുന്നത്. പത്തു വർഷത്തിലേറെയായി ചിത്രരചനാ മേഖലയിൽ പ്രവർത്തിക്കുന്ന സോണിയ ജോസഫിന്റെ ചിത്രങ്ങളിൽ വർത്തമാന കാലത്തെ സംഭവങ്ങളും ഇടംപിടിക്കാറുണ്ട്. നിരവധി ആളുകളാണ് ചിത്രപ്രദർശനം കാണാൻ ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിലേക്ക് എത്തുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6:30 വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
November 23, 2023 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
"ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ചിത്രപ്രദർശനം ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ