അമേരിക്കൻ ശില്പകലാ മാതൃകയിൽ നിർമ്മിച്ച സെന്റ് മേരിസ് ഫെറോനാ പള്ളി ; ഏഷ്യയിലെ ആദ്യ "റോസറി ഗാർഡൻ" ഇവിടെയാണ്
- Published by:naveen nath
- local18
Last Updated:
കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം.
അമേരിക്കൻ ശില്പകലാ മാതൃകയിലാണ് ദേവാലയം നിർമിച്ചിരിക്കുന്നത്.ഇതിന് 180 അടി നീളവും 55 അടി വീതിയുമുണ്ട്. 1929 ജനുവരി ഒന്നാം തിയതി ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ ജയിംസ് കാളാശ്ശേരിയുടെ നിർദേശ പ്രകാരമാണ് അതിരമ്പുഴ സെന്റ് മേരീസ് പള്ളി ഫെറോനാ പള്ളിയായി ഉയർത്തിയത്. ലുത്തിനിയായുടെ ശിൽപാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ “റോസറി ഗാർഡൻ” നിർമ്മിച്ചിരിക്കുന്നത് ഇവിടെയാണ്.എല്ലാ വർഷവും ജനുവരി മാസത്തിൽ ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് ഇവിടത്തെ പ്രധാന തിരുനാൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
November 22, 2023 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
അമേരിക്കൻ ശില്പകലാ മാതൃകയിൽ നിർമ്മിച്ച സെന്റ് മേരിസ് ഫെറോനാ പള്ളി ; ഏഷ്യയിലെ ആദ്യ "റോസറി ഗാർഡൻ" ഇവിടെയാണ്