നാടിന് മാതൃകയായി ചെങ്ങളത്തെ വിശ്രമകേന്ദ്രം"വയലോരക്കാറ്റ്"
- Published by:naveen nath
- local18
Last Updated:
സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ"വയലോരക്കാറ്റ്".മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു
വൃത്തിരഹിതമായി കിടന്നിരുന്ന ഒരു പ്രദേശം നാട്ടുകാർ മുൻകൈയെടുത്ത് മനോഹരമാക്കി. കാടുമൂടി കിടന്ന സ്ഥലത്ത് ചെടികളും, പൂക്കളും വച്ചു പിടിപ്പിച്ചു,അങ്ങനെയാണ് “വയലോരക്കാറ്റ്” എന്ന വിശ്രമകേന്ദ്രം
ഉണ്ടാവുന്നത് .ചെങ്ങളം സൗത്ത് 18-ആം വാർഡിലെ പ്രദേശ വാസികളാണ് ഈ ഉദ്യമത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുന്നത് . വയലോര കാറ്റിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി ആളുകൾ ആണ് സമീപ പ്രദേശങ്ങളിൽ നിന്നുപോലും ഇവിടെക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
November 11, 2023 11:17 AM IST