നവരാത്രി-വിജയദശമി മഹോത്സവത്തിന് പ്രസിദ്ധമാണ് പനച്ചിക്കാട് ക്ഷേത്രം
- Published by:naveen nath
- local18
Last Updated:
നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ക്ഷേത്രം അറിയപ്പെടുന്നു.
വിഷ്ണു ക്ഷേത്രമാണെങ്കിലും സരസ്വതിയുടെ പേരിലാണ് പനച്ചിക്കാട് ക്ഷേത്രം പ്രസിദ്ധമായത്. വിഷ്ണു ക്ഷേത്രത്തിന് തെക്കുമാറി കുളത്തിനരികിലാണ് സരസ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതി, ശിവൻ, ശാസ്താവ്, യക്ഷി, നാഗരാജാവ് തുടങ്ങിയ പ്രതിഷ്ഠകൾ ക്ഷേത്രത്തിലെ ഉപദേവതകളാണ്. ദുർഗ്ഗാഷ്ടമി, മഹാനവമി തുടങ്ങിയ ദിവസങ്ങളിൽ ഒഴികെ മറ്റെല്ലാ ദിവസവും മൂകാംബികയിൽ എന്നപോലെ പനച്ചിക്കാട് ക്ഷേത്രത്തിലും വിദ്യാരംഭം നടത്തുന്നുണ്ട്. ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ദേവിയെ തൊഴാനായി ധാരാളം ഭക്തരാണ് ഇവിടേക്ക് എത്തുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
October 23, 2023 10:36 PM IST