'കളറായി 'വൈക്കം ബീച്ച് ; സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ
- Published by:naveen nath
- local18
- Reported by:JUBY SARA KURIAN
Last Updated:
അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം.
നിരവധി സഞ്ചാരികളാണ് കായലിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്തുന്നത്.വൈക്കം ബീച്ചിന്റെ പ്രധാനപെട്ട സവിശേഷതകളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുക ആണ് വഴിയോര ശില്പങ്ങൾ. ലളിത കലാ അക്കാദമി ആണ് സത്യഗ്രഹ സ്മൃതി ഉദ്യാനം ഇത്ര മനോഹരമായി ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യാഗ്രഹത്തെ ഓർമപ്പെടുത്തി കൊണ്ട് വിവിധ ശില്പികൾ തയ്യാറാക്കിയിരിക്കുന്ന പത്തു ശില്പങ്ങളാണ് ബീച്ചിലേക്കുള്ള നടപ്പാതയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച് എന്നുള്ളത് കൊണ്ടുതന്നെ വൈക്കം-തവണക്കടവ് റൂട്ടിൽ ബോട്ട് യാത്ര നടത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
December 17, 2023 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
'കളറായി 'വൈക്കം ബീച്ച് ; സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ