ശ്രദ്ധേയമായി കുട്ടി ചിത്രകാരന്മാരുടെ "ലിറ്റിൽ സീഡ്‌സ്" ചിത്രപ്രദർശനം
- Published by:naveen nath
- local18
Last Updated:
കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് "ലിറ്റിൽ സീഡ്‌സ്"എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന "മാറ്റ്മ ആർട്ട് കളക്റ്റീവ്" ആണ് സംഘാടകർ
കാർട്ടൂൺ കഥാപാത്രങ്ങൾ മുതൽ കേരളത്തിന്റെ അഭിമാന കലയായ കഥകളി വരെ കുട്ടി കലാകാരന്മാരുടെ ചിത്രങ്ങളിൽ ഇടം നേടിയിട്ടുണ്ട്. പ്രമുഖരായ ചിത്രകാരന്മാരെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കുട്ടികൾ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് കുട്ടികളുടെ ചിത്രരചനാവൈഭവങ്ങൾ കാണാനും ആസ്വദിക്കാനുമായി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലേക്കെത്തുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6:30 വരെയാണ് പ്രദർശനം,പ്രവേശനം സൗജന്യമാണ്. ഒക്ടോബർ ഇരുപത്തി നാലിന് ആരംഭിച്ച ചിത്രകലാ പ്രദർശനം ഇരുപത്തിയൊൻപതിനാണ് അവസാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
October 27, 2023 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
ശ്രദ്ധേയമായി കുട്ടി ചിത്രകാരന്മാരുടെ "ലിറ്റിൽ സീഡ്‌സ്" ചിത്രപ്രദർശനം