മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണ ചുമതല കോട്ടയം റെയ്ഞ്ച് എസ്പിക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം
കോട്ടയം: മാത്യൂ കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിന് മുന്നൊരുക്കമായി. കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല നൽകി. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം.
റിസോർട്ടിന്റെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന നിർമിതിക്ക് ഇപ്പോൾ ഹോം സ്റ്റേ ലൈസൻസ് എന്ന നിലയിൽ പഞ്ചായത്ത് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. മാസപ്പടി ആരോപണം ഉന്നയിച്ച കുഴൽ നാടനു മുന്നിൽ സി പി എം കീഴടങ്ങിയതിനാലാണ് കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകിയതെന്ന ആരോപണം യു ഡി എഫ് ഉന്നയിച്ചിരുന്നു.
Also Read- ‘കേരളത്തിന്റെ ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത വ്യക്തി’; വീണാ ജോർജിനെ അധിക്ഷേപിച്ച് കെഎം ഷാജി
1988ലെ അഴിമതി നിരോധന നിയമത്തിലെ 17–ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്.
advertisement
മാത്യു കുഴൽ നാടന്‍റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിന് പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
September 22, 2023 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണ ചുമതല കോട്ടയം റെയ്ഞ്ച് എസ്പിക്ക്