'കേരളത്തിന്റെ ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത വ്യക്തി'; വീണാ ജോർജിനെ അധിക്ഷേപിച്ച് കെഎം ഷാജി
- Published by:Naseeba TC
- news18-malayalam
Last Updated:
നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവിയെന്നും കെഎം ഷാജി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി.
‘അന്തവും കുന്തവുമില്ലാത്ത ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും കെഎം ഷാജി പറഞ്ഞു.
Also Read- ‘എസി മൊയ്തീൻ ചാക്കിൽ കെട്ടി പണം കൊണ്ടുപോയെന്ന് പറയാൻ നിർബന്ധിച്ചു’; ഇഡിക്കെതിരെ എംവി ഗോവിന്ദൻ
മന്ത്രി വീണ ജോർജിനെനതിരായ കെഎം ഷാജിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തി. ഷാജിയുടെ പ്രസ്താവന അപലപനീയമെന്ന് പി കെ ശ്രീമതി പറഞ്ഞു. ഷാജി മാപ്പ് പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. വിമർശിക്കാൻ എല്ലാവർക്കും അധികാരം ഉണ്ടെങ്കിലും സ്ത്രീകളെ അധിക്ഷേപിച്ചല്ല വിമർശിക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.
advertisement
Also Read- ‘അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥ; സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു’: കെ. സുരേന്ദ്രൻ
കെ എം ഷാജിക്കെതിരെ ഡിവൈഎഫ് ഐയും രംഗത്തെത്തി. ഷാജിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണ്ണത വെളിവാക്കുന്നതുമെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു. ഷാജി മാപ്പ് പറയണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
September 22, 2023 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിന്റെ ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത വ്യക്തി'; വീണാ ജോർജിനെ അധിക്ഷേപിച്ച് കെഎം ഷാജി