ചൈതന്യ കാർഷിക മേളയിൽ താരങ്ങളായി "ഭീമൻ കപ്പയും" "കൊട്ട വലുപ്പ ചേനയും"
- Reported by:JUBY SARA KURIAN
- local18
- Published by:naveen nath
Last Updated:
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്.
"ഭീമൻ കപ്പയും ", "കൊട്ട വലുപ്പ ചേന"യുമാണ് കാർഷിക വിള പ്രദർശന പവിലിയനിലെ താരങ്ങൾ. മൃഗങ്ങളുടെ പ്രദർശനത്തിൽ 1700 കിലോ തൂക്കവും, ആറടി ഉയരവും, എണ്ണക്കറുപ്പിൽ തലയുയർത്തി നിൽക്കുന്ന "നീണ്ടൂർ യുവരാജ്" എന്ന കൂറ്റൻ പോത്താണ് പ്രധാന ആകർഷണം. കാർഷിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റുകൾ, കാർഷിക മ്യൂസിയം, ഗീർ പശുക്കളുടെയും വിവിധ വിഭാഗത്തിൽപ്പെട്ട ആടുകളുടെയും പ്രദർശനം, പുഷ്പ-ഫല വൃക്ഷാദികളുടെ പ്രദർശനവും വിപണനവും തുടങ്ങിയവ കാർഷികമേളയിൽ ഒരുക്കിയിട്ടുണ്ട്. നവംബർ 20നു ആരംഭിച്ച കാർഷികമേള 26നു അവസാനിക്കും. മേളയിൽ പ്രവേശനം സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Nov 24, 2023 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
ചൈതന്യ കാർഷിക മേളയിൽ താരങ്ങളായി "ഭീമൻ കപ്പയും" "കൊട്ട വലുപ്പ ചേനയും"






