ചന്ദ്രയാൻ മുതൽ സോളാർ പ്ലാന്റ് വരെ:കുട്ടികളുടെ ശാസ്ത്ര വാസനകൾക്ക് നിറച്ചാർത്തേകി "സയൻഷ്യ "2023"
- Published by:naveen nath
- local18
Last Updated:
കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ "സയൻഷ്യ 2023" എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനം കാണാൻ അവസരം.വിദ്യാർത്ഥികൾ നിർമിച്ച ചന്ദ്രയാൻ 3, മഴവെള്ള സംഭരണ പദ്ധതി, മലിനജല സംസ്കരണ പ്ലാന്റ്, സോളാർ സിസ്റ്റം തുടങ്ങി ഒട്ടനവധി മോഡലുകളാണ് പ്രദർശനത്തിനായി തയ്യാറാക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികളാണ് പ്രദർശനം കാണാൻ പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂളിലേക്ക് എത്തിയത്. 28-ആം തിയതി പൊതുജനങ്ങൾക്കും, വിദ്യാർഥികൾക്കും ശാസ്ത്രമേള കാണാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
October 31, 2023 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
ചന്ദ്രയാൻ മുതൽ സോളാർ പ്ലാന്റ് വരെ:കുട്ടികളുടെ ശാസ്ത്ര വാസനകൾക്ക് നിറച്ചാർത്തേകി "സയൻഷ്യ "2023"