മൂന്നു ഭാവങ്ങളിൽ ശിവൻ;വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യത്യസ്തമായ പ്രതിഷ്ഠയും ആചാരങ്ങളും
- Published by:naveen nath
- local18
- Reported by:JUBY SARA KURIAN
Last Updated:
വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം.
പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ടു ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈക്കത്തപ്പന് "അന്നദാനപ്രഭു" എന്ന മറ്റൊരു പേരും കൂടിയുണ്ട്. ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന രണ്ട് ക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വൃശ്ചികമാസത്തിൽ നടക്കുന്ന വൈക്കത്തഷ്ടമിയാണ് പ്രധാന ഉത്സവം. ഈ വർഷത്തെ വൈക്കത്തഷ്ടമി ആഘോഷിക്കുന്നത് ഡിസംബർ നാലിനാണ്. അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ അന്നേ ദിവസം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
December 03, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
മൂന്നു ഭാവങ്ങളിൽ ശിവൻ;വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യത്യസ്തമായ പ്രതിഷ്ഠയും ആചാരങ്ങളും