നാലുവരി കവിതയുടെ പേരിൽ പുല്‍പള്ളി പഴശ്ശിരാജ കോളജ് മാഗസിന് ഫണ്ട് നിഷേധിച്ചു
Last Updated:
കൽപ്പറ്റ: കൊട്ടിയൂര്‍ പീഡനക്കേസിലെ വൈദികനെ പരാമര്‍ശിച്ചതിനാല്‍ വയനാട്ടിലെ പുല്‍പള്ളി പഴശ്ശിരാജ കോളജിന് മാഗസിന്‍ ഫണ്ട് നിഷേധിച്ചതായി പരാതി. മലങ്കര കത്തോലിക്കാ സഭയുടെ അധീനതയിലുള്ള കോളജില്‍ വയറ്റാട്ടി എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസിനാണ് മാനേജ്‌മെന്റ് ഫണ്ട് നിഷേധിച്ചത്. പള്ളീലച്ചന്‍ കുട്ടീടച്ചനായപ്പോള്‍ ദൈവംപോലും ഡിഎന്‍എ ടെസ്റ്റില്‍ അഭയംതേടി എന്ന് തുടങ്ങുന്ന കവിത നീക്കം ചെയ്താല്‍ മാത്രമേ മാഗസിന് ഫണ്ട് അനുവദിക്കുയെന്നാണ് പുല്‍പള്ളി പഴശ്ശിരാജ കോളജ് മാനേജ്‌മെന്റിന്റെ നിലപാട്. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ ഫാദര്‍ റോബിനെ പരാമര്‍ശിക്കുന്ന ഭാഗമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.
കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടി മൊഴിമാറ്റിയ ദിവസമാണ് ഇതേ വിഷയത്തിന്‍റെ പേരിൽ കോളേജ് മാഗസിന് ഫണ്ട് അനുവദിക്കാത്ത വിവാദവും ഉർന്നുവന്നിരിക്കുന്നത്. വൈദികൻ പ്രതിയായ കേസിൽ പെൺകുട്ടി കൂറ് മാറിയെന്ന് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണൽ ജില്ലാ കോടതി പ്രഖ്യാപിച്ചിരുന്നു. തന്റെ സമ്മതത്തോടെയാണ് ഫാദർ റോബിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ജനന തീയതി മാറ്റി പറഞ്ഞ പെൺകുട്ടി,
വൈദികനുമായി കുടുംബ ജീവിതത്തിന് താൻ ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു
advertisement
ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പഴശിരാജ കോളേജ് സംഭവമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി സുജ പ്രതികരിച്ചു. മാനേജ്‌മെന്റ് നിലപാടിനെതിരെ സമരത്തിലേക്ക് നീങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഓഗസ്റ്റ് 16ന് കോളജില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാഗസിന്‍ വിവാദം ഉയർന്നുവന്നിരിക്കുന്നത്. കവിത നീക്കം ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് എസ്.എഫ്.ഐ. അതേസമയം കെ എസ് യു മാനേജ്‌മെന്റ് നിലപാടിനൊപ്പമാണ് നിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 02, 2018 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലുവരി കവിതയുടെ പേരിൽ പുല്‍പള്ളി പഴശ്ശിരാജ കോളജ് മാഗസിന് ഫണ്ട് നിഷേധിച്ചു









