ബേപ്പൂർ പുഷ്പമേള 2025: വർണപ്പൊലിമയിൽ മറീന ബീച്ച് പൂന്തോട്ടമായി

Last Updated:

രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.

Flower Festival 
Flower Festival 
കൺനിറയെ പൂക്കാഴ്‌ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബർ ഏഴ് വരെ നടക്കുന്ന ഓണാഘോഷം 'മാവേലിക്കസ് 2025'ൻ്റെ ഭാഗമായാണ് വർണപ്പൊലിമയുമായി ബേപ്പൂർ മറീന ബീച്ചിലെ 20,000 ചതുരശ്രയടി പവിലിയനിൽ പുഷ്പോദ്യാനം ഒരുക്കിയത്. വിവിധ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, ഡാലിയ, റോസ്, വാടാമല്ലി, കോസ്മോസ്, ഡെലീഷ്യ, സാൽവിയ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ഫ്ലോക്സ‌സ്, ഡയാന്തസ് തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സെൽഫിയെടുക്കാനായി സെൽഫികോർണറും പുഷ്പമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും ബേപ്പൂർ പുഷ്പ മേളയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റു വസ്‌തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഫ്ളവർഷോ സെപ്റ്റംബർ ഏഴിന് സമാപിക്കും. തേക്കടി മണ്ണാറത്തറയിൽ ഗാർഡൻസാണ് ബീച്ചിൽ ഉദ്യാനം ഒരുക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂർ പുഷ്പമേള 2025: വർണപ്പൊലിമയിൽ മറീന ബീച്ച് പൂന്തോട്ടമായി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement