വനമിത്ര പുരസ്കാരത്തിനർഹയായി ദേവിക ദീപക്... നാട്ടിലാകെ നട്ടുവളർത്തിയത് എഴുന്നൂറോളം മരങ്ങൾ
Last Updated:
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് വനം വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദേവികയെ തേടിയെത്തിയത്. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
കേരള സംസ്ഥാന സർക്കാരിൻ്റെ വനം വകുപ്പ് നൽകുന്ന വനമിത്ര പുരസ്കാരം ദേവികയ്ക്ക് സമ്മാനിചപ്പോൾ അത് രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള പുരസ്കാരം കൂടിയായി.
നാട്ടിലാകെ എഴുന്നൂറോളം മരങ്ങൾ നട്ടുവളർത്തിയാണ് നാലാം ക്ലാസുകാരി വേങ്ങേരിയിലെ ദേവിക ദീപക്ക് അവാർഡിന് അർഹയായത്. ശബരിമല യാത്രയിലും ദേവിക നാൽപ്പതോളം ക്ഷേത്രങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു. സംസ്ഥാനത്തെ കുട്ടിക്കർഷക്കുള്ള എട്ടോളം പുരസ്കാരങ്ങൾ ഇതിനകം ദേവിക നേടിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് വനം വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദേവികയെ തേടിയെത്തിയത്. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
സ്കൂളിലേക്ക് പോകുന്ന വഴികളിൽ നട്ടുപിടിപ്പിച്ച മരങ്ങൾക്ക് ദേവിക തന്നെ വെള്ളമൊഴിച്ച് പരിപാലിച്ച് തുടങ്ങിയതാണ്. പിന്നീട് തൈകൾ വിതരണം ചെയ്തും, വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും ദേവിക സ്വന്തം വേങ്ങേരി നാടിന് പച്ചപ്പുനൽകി. കേരളത്തിൻ്റെ പച്ചമനുഷ്യനായ പ്രൊഫ. ടി ശോഭീന്ദ്രനും മുമ്പ് ദേവികയെ അനുമോദിക്കാനെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശുചിത്വത്തിൻ്റെ ലിറ്റിൽ ഹീറോസ് എന്ന പുസ്തകത്തിലും ഇടം നേടിയിട്ടുണ്ട് ദേവിക. പഠനത്തോടൊപ്പമാണ് വൃക്ഷ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറികൃഷിയും പരിസ്ഥിതി സംരക്ഷണവും ദേവിക നടത്തുന്നത്. വേങ്ങേരി ന്യൂബസാർ നങ്ങാളിപ്പറമ്പത്ത് മീത്തൽ ദേവകീ നിലയത്തിൽ ദീപക്കിൻ്റെയും സിൻസിയുടെയും മകളാണ് ദേവിക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 12, 2025 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വനമിത്ര പുരസ്കാരത്തിനർഹയായി ദേവിക ദീപക്... നാട്ടിലാകെ നട്ടുവളർത്തിയത് എഴുന്നൂറോളം മരങ്ങൾ


