കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രിയ രാത്രി 9.30 ഓടെ മരിച്ചു.
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകവെയാണ് അപകടം. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖിൽ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്.
advertisement
അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 15, 2023 6:29 AM IST