നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം; കാട്ടുപന്നിയെ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ചു
നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം; കാട്ടുപന്നിയെ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ചു
കാട്ടുപന്നിയുടെ രക്തത്തിന്റെ സ്രവത്തിന്റെയും മിക്ക ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ വേര്‍തിരിച്ച് ശേഖരിച്ചു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി ആരോഗ്യ വരകുപ്പ്. കരിമലയില്‍ വെടിവെച്ചുകൊന്ന കാട്ടുപന്നിയെ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ചു. വനംവകുപ്പ് ദ്രുതകര്‍മ സേനയുടെ താരശ്ശേരിയിലെ ആസ്ഥാന ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ജഡപരിശോധന നടത്തിയത്.
കാട്ടുപന്നിയുടെ രക്തത്തിന്റെ സ്രവത്തിന്റെയും മിക്ക ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ വേര്‍തിരിച്ച് ശേഖരിച്ചു. അവ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധപരിശോധനയ്ക്ക് അയയക്കുന്നതിനായി മൃഗസംരക്ഷണവകുപ്പിന് കൈമാറി.
ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്, മൃസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെകെ ബേബി എന്നിവരുടെ നേതൃത്വത്തില്‍ സര്ജന്മാരായ എപ്പിഡമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, ഡോ. അമൂല്യ എന്നിവരുള്‍പ്പെട്ട സംഘമാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
അതേസമയം നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കെണിയൊരുക്കിയത്.
നിപ സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. രണ്ടു പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് അയച്ചതായി മന്ത്രി വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.