ചരിത്രത്തിലിടം നേടിയ കോഴിക്കോട്ടെ മിഠായി തെരുവ്

Last Updated:

മധുര പലഹാരങ്ങൾ മുതൽ തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ വരെയുള്ള വിവിധയിനം സാധനങ്ങൾ വാങ്ങാൻ കഴിയുന്ന കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് മിഠായി തെരുവ്.

Sights from Sweetmeat Street in Calicut
Sights from Sweetmeat Street in Calicut
നിങ്ങൾ ഒരു നഗരത്തിൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ പോകുമ്പോൾ, നഗര കേന്ദ്രത്തെ പല തരത്തിൽ നിർവചിക്കുന്ന തെരുവുകൾ നിങ്ങൾ കാണും. അവയ്ക്ക് ചരിത്രപരമായ പ്രാധാന്യവും, പ്രസക്തിയും ഉണ്ടാവാം. നഗരത്തിന് ജീവൻ നൽകുന്ന തിരക്കേറിയ വാണിജ്യ തെരുവോരങ്ങൾ ചില ഇടങ്ങളിൽ മാത്രമേ കാണാറുള്ളൂ. ആ നഗരത്തിൻ്റെ എല്ലാ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുടെയും നാഡീകേന്ദ്രം അത്തരം തെരുവുകൾ ആയിരിക്കാം. കോഴിക്കോടിന് ആ തെരുവ് എസ് എം സ്ട്രീറ്റ്,  അഥവാ മിട്ടായിത്തെരുവ് ആണ്.
എസ് എം സ്വീറ്റ്മീറ്റ് സ്ട്രീറ്റ് ആയി ഞങ്ടെ മിട്ടായി തെരുവ് വ്യാപിക്കുന്നു. കോഴിക്കോട് നഗരത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിംഗ് സ്ഥലമാണിത്. സാമൂതിരി ഭരണകാലം മുതലുള്ള സമ്പന്നമായ ചരിത്രമുള്ള ഒരു കാൽനട മേഖല. കൊട്ടാരത്തിൻ്റെ മതിലിന് പുറത്ത് കടകൾ സ്ഥാപിക്കാൻ ഗുജറാത്തിൽ നിന്നുള്ള മധുര പലഹാര നിർമ്മാതാക്കളെ സാമൂതിരി ക്ഷണിച്ചു. ഇന്ന് മധുര പലഹാരങ്ങൾ മുതൽ തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ വരെയുള്ള വിവിധയിനം സാധനങ്ങൾ വാങ്ങാൻ കഴിയുന്ന കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് മിഠായി തെരുവ് അല്ലെങ്കിൽ എസ് എം സ്ട്രീറ്റ്.
advertisement
മിഠായി തെരുവിലെ കാഴ്ചകൾ
പ്രശസ്തവുമായ കോഴിക്കോട് ഹൽവയും മറ്റ് വിവിധ മധുര പലഹാരങ്ങളും വാങ്ങാൻ കഴിയുന്ന ഒരു കേന്ദ്രം കൂടിയാണിത്. ടൗൺ ഹാൾ പോലെ കോഴിക്കോടിൻ്റെ പല പ്രധാന ലാൻഡ്‌മാർക്കുകളും എസ് എം സ്ട്രീറ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അവധി ദിവസങ്ങളിൽ കോഴിക്കോട്ടുകാർ ഒത്തുകൂടുന്ന ഒരു പ്രധാന ആകർഷണമാണ് മിഠായി തെരുവെന്ന് പറയാം. മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തുന്നവർക്കും ഇവിടം ഒരു പ്രധാന ഷോപ്പിങ് പോയിൻ്റായി മാറി കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ചരിത്രത്തിലിടം നേടിയ കോഴിക്കോട്ടെ മിഠായി തെരുവ്
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement