കേരള ഓട്ടോ ഷോ പ്രദർശനം കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ പുരോഗമിക്കുന്നു
Last Updated:
ദിവസവും വൈകിട്ട് നാലുമുതൽ രാത്രി 12 വരെയാണ് പ്രദർശനം. പ്രവേശനം തീർത്തും സൗജന്യമാണ്. ജെ ഡി ടി ഇസ്ലാം പോളിടെക്നിക്കുമായി ചേർന്ന് ആരംഭിച്ച കേരള ഓട്ടോ ഷോ പ്രദർശനം മാർച്ച് 25-ന് സമാപിക്കും.
വാഹനങ്ങളുടെ കൗതുകങ്ങളുടെയും വിസ്മയ കാഴ്ചകളുടെയും അത്ഭുത ലോകമൊരുക്കി കാലിക്കറ്റ് ട്രേഡ് സെൻ്ററിൻ്റെ കേരള ഓട്ടോ ഷോ പ്രദർശനം പുരോഗമിക്കുകയാണ്. ഒരു ലക്ഷം മുതൽ അഞ്ചു കോടി വരെ വിലയുള്ള ചെറുതും വലുതുമായ വാഹനങ്ങളാണ് പ്രദർഷനത്തിനെത്തിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള കാറുകൾ കാണുന്നതിനൊപ്പം വിപണിയിൽ താരമായ പുതിയ പ്രീമിയം വാഹനങ്ങൾ അടുത്തറിയാനും വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലുള്ള മോട്ടോർ വാഹനങ്ങളെ അടുത്തറിയാൻ സഹായിക്കുന്നതാണ് ഔട്ടോ ഷോ പ്രദർശനം.
1930-70 വരെയുള്ള ക്ലാസിക് കാറുകളും, വിൻ്റേജ് കാറുകളും പുതിയ പ്രീമിയം വാഹനങ്ങളും പ്രദർശനത്തിലുണ്ട്. ബെൻലി, ഡിഫൻഡർ, പോർഷേ, ബി എം ഡബ്ല്യു, മെർസിഡസ്, ഓഡി തുടങ്ങിയ വാഹനങ്ങളുമുണ്ട്. സാങ്കേതികതയിലെ മാറ്റങ്ങൾ, പുതിയ നിയമങ്ങൾ, പല തരത്തിലുള്ള വായ്പാ രീതികൾ തുടങ്ങിയവ അറിയാനും ഓട്ടോ ഷോയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജെ ഡി ടി ഒരുക്കുന്ന ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദർശനം, ബൈക്കുകളുടെ ഓഫ് റോഡ് ട്രാക്ക് പരിശീലനം, റിമോട്ട് കൺട്രോൾ കാർ അഭ്യാസ പ്രകടനം, കുട്ടികൾക്കായുള്ള ബൈക്ക് പ്രദർശനം, എൻ ഐ ടി വിദ്യാർഥികൾ നിർമിച്ച ഗോ കാർട്ട്, ഫോർമുല വൺ മത്സരത്തിനുള്ള കാറുകൾ എന്നിവയും പ്രദർഷനത്തിലുണ്ട്. ദിവസവും വൈകിട്ട് നാലുമുതൽ രാത്രി 12 വരെയാണ് പ്രദർശനം. പ്രവേശനം തീർത്തും സൗജന്യമാണ്. ജെ ഡി ടി ഇസ്ലാം പോളിടെക്നിക്കുമായി ചേർന്ന് ആരംഭിച്ച കേരള ഓട്ടോ ഷോ പ്രദർശനം 25-ന് സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
March 20, 2025 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കേരള ഓട്ടോ ഷോ പ്രദർശനം കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ പുരോഗമിക്കുന്നു