കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദിമേളയക്ക് തുടക്കം

Last Updated:

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. മേള ജനുവരി നാലിന് സമാപിക്കും.

മിഠായിതെരുവിലെ കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില തിരക്ക് 
മിഠായിതെരുവിലെ കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില തിരക്ക് 
കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ക്രിസ്‌മസ് - ന്യൂ ഇയർ ഖാദിമേളയക്ക് തുടക്കമായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മേള ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ എസ് കെ അബുബക്കറാണ് ആദ്യ വിൽപ്പന നടത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാൻജുഷ് മാത്യു ആദ്യ വിൽപ്പന ഏറ്റുവാങ്ങി.
മേളയുടെ ഭാഗമായി ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ: റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും, ഫർണിച്ചറുകൾ, ലതർ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തു‌ക്കൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവും ഉണ്ട്. സർക്കാർ - അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത തവണവ്യവസ്ഥകളിലൂടെ സാധനങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമുണ്ട്. വാഹനങ്ങൾക്കും ഉപഭോക്താക്കൾക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെ മേളനഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. മേള ജനുവരി നാലിന് സമാപിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ വീതം ലഭിക്കുന്നതാകും. ഒന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, രണ്ടാം സമ്മാനമായി 3000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, മൂന്നാം സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ഉപഭോക്താക്കൾക്ക് ലഭിക്കും.
advertisement
ഖാദിമേളയിൽ നിന്ന്
വലിയ ഷോപ്പിംഗ് മാളുകളിൽ വലിയ വിലക്ക് ലഭ്യമായിരുന്ന ഇൻഡോർ ഫൗണ്ടൈനുകൾ, ഷോപ്പീസുകൾ, ഫോട്ടോ ഫ്രെയിംസ്, ഓയിൽ പെയിൻ്റിങ്ങുകൾ, പ്രസൻ്റേഷൻ ഗിഫ്റ്റ് സാധനങ്ങൾ, കമ്പനി വാച്ചുകൾ, ബാഗുകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദിമേളയക്ക് തുടക്കം
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement