advertisement

ജ്വലിച്ചുയർന്ന് പെൺകരുത്ത്: 'ജ്വാല വനിതാ ഫെസ്റ്റ്' മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു

Last Updated:

ജെൻഡർ നീതിയെക്കുറിച്ചുള്ള ഓപ്പൺ ഫോറം, വിവിധ മത്സരങ്ങൾ, അങ്കണവാടി ജീവനക്കാരെ ആദരിക്കൽ എന്നിവയോടെ സംഘടിപ്പിച്ച 'ജ്വാല വനിതാ ഫെസ്റ്റ്' വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ നടന്നു.

ജ്വാല വിമൻസ് ഫെസ്റ്റ് ഉദ്ഘാടനം
ജ്വാല വിമൻസ് ഫെസ്റ്റ് ഉദ്ഘാടനം
ജില്ലാ പഞ്ചായത്തിൻ്റെ വനിതാ സൗഹൃദ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി വനിത-ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ജ്വാല വനിതാ ഫെസ്റ്റ്' ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിമാടുകുന്ന്‌ ജന്‍ഡര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത യൂട്യൂബ് വ്‌ളോഗര്‍ മീത്ത്മിരി മുഖ്യാതിഥികളായി.
'ജെന്‍ഡര്‍ നീതി ഉറപ്പാക്കല്‍: കരുത്തുറ്റ ഇടപെടലുകള്‍' വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ഓപണ്‍ ഫോറം, വിവിധ ബ്ലോക്കുകളിലെ വനിതകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംസ്ഥാന അവാര്‍ഡ് നേടിയ അങ്കണവാടി പ്രവര്‍ത്തകരെയും സൂപ്പര്‍വൈസര്‍മാരെയും ആദരിക്കല്‍, സംസ്ഥാനതല കത്തെഴുത്ത് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, കഥാരചന, കവിതാരചന, പ്രസംഗം, പെയിൻ്റിംഗ്, മെഹന്തി, എംബ്രോയിഡറി, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള മോവിള്ളാരി, ജില്ലാ വനിത ശിശുവികസന ഓഫീസർ എസ് സബീന ബീഗം, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ എ കെ ലിൻസി, ജില്ലാ തല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ പി പി അനിത തുടങ്ങിയവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ജ്വലിച്ചുയർന്ന് പെൺകരുത്ത്: 'ജ്വാല വനിതാ ഫെസ്റ്റ്' മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു
Next Article
advertisement
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement