'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിൻ്റെ ഭാഗമായി മുക്കത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

Last Updated:

ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ശുചിത്വത്തിനുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള സമൂഹ പങ്കാളിത്തത്തിലും ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ബഹുജന സമാഹരണ നീക്കമാണിത്.

സ്വച്ഛതാ ഹി സേവാ' ക്യാമ്പയിൻ ഭാഗമായി നടന്ന ശുചിത്വ പ്രവർത്തനം 
സ്വച്ഛതാ ഹി സേവാ' ക്യാമ്പയിൻ ഭാഗമായി നടന്ന ശുചിത്വ പ്രവർത്തനം 
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും ജലശക്തി മന്ത്രാലയവും ചേർന്ന് നടത്തുന്ന 'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിൻ്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായ ജനകീയ ശുചീകരണ പരിപാടികൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ബി പി മൊയ്തീൻ പാർക്കിൽ നടന്ന ശുചീകരണം നഗരസഭ ചെയർപേഴ്‌സൺ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
ബി പി മൊയ്തീൻ പാർക്ക് നവീകരണത്തിൻ്റെ ഭാഗമായി സൗന്ദര്യവത്കരണ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്താനും ഈ മാതൃക പിന്തുടർന്ന് നഗരസഭയിൽ ശുചീകരിക്കുന്ന പൊതുസ്ഥലങ്ങളിൽ സ്നേഹാരാമങ്ങൾ നിർമിക്കാനും ചെയർപേഴ്സൺ നിർദേശം നൽകി കഴിഞ്ഞു.
'സ്വച്ഛതാ ഹി സേവ' കാമ്പയിൻ എന്നാൽ രാജ്യവ്യാപകമായ ഒരു കാമ്പെയ്‌നും ഇന്ത്യൻ സർക്കാരിൻ്റെ സ്വച്ഛ് ഭാരത് മിഷൻ്റെ ഒരു പ്രധാന ഘടകവുമാണ്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ശുചിത്വത്തിനുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള സമൂഹ പങ്കാളിത്തത്തിലും ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ബഹുജന സമാഹരണ നീക്കമാണിത്. 'ശുചിത്വം സേവനമാണ്' എന്നതാണ് ഇതിൻ്റെ ആപ്തവാക്യം.
advertisement
ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി. നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, വാർഡ് കൗൺസിലർ റംല ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ, ആശ തോമസ്, ശ്രീലക്ഷ്‌മി, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിൻ്റെ ഭാഗമായി മുക്കത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement