ദേശീയ ശാസ്ത്ര ദിനം പ്രമാണിച്ച് പുതിയ ഭീമൻ ഗ്ലോബ് സ്ഥാപിച്ച് പ്ലാനറ്റോറിയം

Last Updated:

കാഴ്ചക്കാരിൽ ഭൂമിശാസ്ത്രപരമായ അവബോധം സൃഷ്ടിക്കാൻ ഭീമൻ ഗ്ലോബ് സഹായകരമാകും.

+
കോഴിക്കോട്

കോഴിക്കോട് പ്ലാനറ്റോറിയത്തിൽ അനാച്ഛാദനം ചെയ്ത ഗ്ലോബ്

ദേശീയ ശാസ്ത്ര ദിനത്തിൽ കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പുതിയ ഗ്ലോബ് അനാച്ഛാദനം ചെയ്തത് വാർത്തകളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. 3 മീറ്റർ വ്യാസമുള്ള ഫൈബർ പോളിമർ ഉപയോഗിച്ചാണ് ഗ്ലോബ് നിർമ്മിച്ചിരിക്കുന്നത്. വി പി മനോഹരൻ്റെ നേതൃത്വത്തിൽ രമൺ കുമാർ മണ്ടൽ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്ന് ഒരു മാസം കൊണ്ടാണ് ഗ്ലോബ് നിർമ്മാണം പൂർത്തീകരിച്ചത്. കാഴ്ചക്കാരിൽ ഭൂമിശാസ്ത്രപരമായ അവബോധം സൃഷ്ടിക്കാൻ ഭീമൻ ഗ്ലോബ് സഹായകരമാണെന്നാണ് പ്ലാനിറ്റോറിയം അധികൃതർ പറയുന്നത്.
കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടനവധി പേരാണ് റീജിയണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റോറിയം സന്ദർശിക്കാൻ എത്തുന്നത്. ഇന്ത്യാ ഗവൺമെൻ്റ്, സാംസ്കാരിക മന്ത്രാലയത്തിൻ്റെ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയതിൻ്റെ കീഴിലുള്ള എറ്റവും സജീവമായ സയൻസ് സെൻ്റർകളിൽ ഒന്നാണ് കോഴിക്കോട് റീജിയണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റോറിയം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വൈവിധ്യമാർന്ന കാഴ്ചകളും അനുഭവങ്ങളും അറിവുകളും പകർന്നുകൊണ്ട് ശാസ്ത്രവും ഗവേഷണവും പഠനത്തിൻ്റെ ഭാഗമായി ബന്ധപ്പെടുത്തി ഇൻഡോർ ഔട്ട്ഡോർ ഇവൻ്റുകളും പ്ലാനറ്റോറിയത്തിൽ പതിവായി നടത്തപെടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ദേശീയ ശാസ്ത്ര ദിനം പ്രമാണിച്ച് പുതിയ ഭീമൻ ഗ്ലോബ് സ്ഥാപിച്ച് പ്ലാനറ്റോറിയം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement