advertisement

ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി 'ഗോത്രശ്രീ'; കോഴിക്കോട് ജില്ലയിൽ എൻ.എസ്.എസ്. പദ്ധതിക്ക് തുടക്കം

Last Updated:

കൂമ്പാറ ഫാത്തിമാബി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച വസ്ത്രങ്ങൾ കൈമാറിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

Tribalsree Project 
Tribalsree Project 
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ഗോത്രശ്രീ പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. ഗോത്രവർഗ്ഗങ്ങളുടെ ഉന്നമനത്തിനായി ഹയർ സെക്കണ്ടറി എൻ എസ് എസ് വോളണ്ടിയർമാർ നടത്തുന്ന സാമുഹിക സേവന പദ്ധതിയാണ് ഗോത്രശ്രീ.
ഗോത്ര വർഗ്ഗങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട ഉന്നമനം, സാമ്പത്തിക ഉന്നമനം, സംസ്കാരിക പാരമ്പര്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഗോത്രശ്രീ പദ്ധതി ആവിഷ്കരിച്ചത്. ഹയർ സെക്കൻ്ററി എൻ എസ് എസ് ജില്ലാ പദ്ധതിയായ ഗോത്രശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗോത്രവർഗ്ഗ കുടുംബങ്ങർക്ക് വേണ്ടി എൻ എസ് എസ് വളണ്ടിയർമാർ സംഭരിച്ച 300 ൽ പരം വസ്ത്രങ്ങൾ ഏറ്റുവാങ്ങി കൊണ്ട് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ഡോ: അഷറഫ്‌ കയ്യലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം കെ ഫൈസൽ മുഖ്യാതിഥിയായി.
advertisement
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി വത്സല, ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ഷാജികുന്നത്ത്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഡോളി, കൽപ്പറ്റ ക്ലസ്റ്റർ കൺവീനർ ഡോ: വി പി സുഭാഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമ ചന്ദ്രൻ, സിനി ജോജി, രഞ്ജിത, മാസ്റ്റർ മുഹമ്മദ്‌ ഫാസിൽ, കുമാരി ഷിത ഫെമിൻ എന്നിവർ ആശംസകളർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി സ്വാഗതവും. സുബിൻ പി എസ് നന്ദിയും പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി 'ഗോത്രശ്രീ'; കോഴിക്കോട് ജില്ലയിൽ എൻ.എസ്.എസ്. പദ്ധതിക്ക് തുടക്കം
Next Article
advertisement
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
  • കേരളത്തിൽ ലൗ ജിഹാദ് പോലുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു എന്ന് ശ്രീലേഖ പറഞ്ഞു

  • പോലീസുകാരനായിരിക്കെ ദുരനുഭവം നേരിട്ടെന്നും, ഡിജിപിക്ക് രാഷ്ട്രീയ അനുമതിയില്ലാതെ സഹായമില്ലെന്നും ആരോപണം

  • എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീസുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ മാറ്റാനുമാകൂ എന്ന് അവകാശപ്പെട്ടു

View All
advertisement