സമന്വയയുടെ സേവനങ്ങൾ ഇനി വീടുകളിലും

Last Updated:

കോഴിക്കോട്ടാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങൾക്കും ആശ്രിതർക്കും വേണ്ടിയുള്ള അവകാശങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പകൽ വീട് 
കോഴിക്കോട് ജില്ലയിലെ പകൽ വീട് 
അതിദരിദ്രർ ഇല്ലാത്തതും വയോജന - ഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി ലക്ഷ്യമിട്ട് കോർപറേഷൻ നടപ്പാക്കുന്ന സമഗ്രപദ്ധതിയായ 'സമന്വയ'ക്കു തുടക്കമായി. സേവനവും ചികിത്സയുമെല്ലാം അവകാശമാണെന്ന് പ്രഖ്യാപിക്കുകയും അത് വാതിൽപടിയിൽ എത്തിക്കുകയുമാണ് 'സമന്വയ'യിലൂടെ ലക്ഷ്യമിടുന്നത്. അവകാശ പത്രിക തയാറാക്കി പാലിയേറ്റീവ് ദിനത്തിൽ മേയർ ബീന ഫിലിപ്പാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
പലവിധതിലുളള വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി. ഇതിനായി കേരള കെയർ എന്ന ഓൺലൈൻ ഡിജിറ്റൽ വിതരണ ശൃംഖല സർക്കാർ തയാറാക്കിയിട്ടുണ്ട്. കോഴിക്കോട്ടാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങൾക്കും ആശ്രിതർക്കും വേണ്ടിയുള്ള അവകാശങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കൽ, സൗഹൃദ സന്ദർശനങ്ങൾ, വീടുകളിലെത്തി ശാരീരിക മാനസിക പരിശോധന, സാന്ത്വന പരിചരണം, ടെലി ഹെൽത്ത്, മെഡിസിൻ സംവിധാനങ്ങൾ എന്നിവ ഉപയോഗപെടുത്തും. ഡോക്ടർമാർ, സൈക്കോളജിസ്‌റ്റുകൾ തുടങ്ങിയ ആരോഗ്യപ്രവർത്തകരുടെ സേവനവും, ആംബുലൻസ് സേവനവുമാണ് പദ്ധതിയിൽ പ്രധാനം.
advertisement
60 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ഇതിൽ ഉൾപ്പെടും. ഇതിനുപുറമെ പ്രായഭേദമന്യേ മുഴുവൻ കിടപ്പുരോഗികളും അതിദരിദ്രരും ഭിന്നശേഷിക്കാരും ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ നിലവിൽ ആശ്രിതർക്കും വയോജനങ്ങൾക്കും വേണ്ടി ഉദയം പദ്ധതി നടപ്പാക്കുന്നുണ്ട്. അവർക്കും വാതിൽപ്പടി സേവനം ലഭിക്കുന്നതോടെ എല്ലാവർക്കും സമന്വയയുടെ സേവനങ്ങൾ ഉറപ്പാകും. സാന്ത്വന പരിചരണ സേവനങ്ങളെല്ലാം ഒന്നിച്ചാവുന്നതോടെ സേവനം കൃത്യമായി ലഭിക്കും. സന്നദ്ധ സേവകർ, പൊതുപ്രവർത്തകർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരുടെ സേവനം ലഭ്യമാക്കും. അതിദരിദ്രരായവർക്ക് ഭക്ഷണം, പാർപ്പിടം, വരുമാനം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സമന്വയയിൽ നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സമന്വയയുടെ സേവനങ്ങൾ ഇനി വീടുകളിലും
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement