advertisement

നവീകരിച്ച കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി റോഡ് ഇനി ജനങ്ങളിലേക്ക്

Last Updated:

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ഈ കിഫ്‌ബി പദ്ധതി മലയോര മേഖലയിലെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കും.

ലിൻ്റോ ജോസഫ് റോഡ് ഉദ്ഘാടനം നിർവഹിക്കുന്നു
ലിൻ്റോ ജോസഫ് റോഡ് ഉദ്ഘാടനം നിർവഹിക്കുന്നു
സംസ്ഥാനം പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കിഫ്‌ബി പദ്ധതിയിൽ നവീകരിച്ച കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി - അഗസ്ത്യൻമുഴി റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത തുടങ്ങിയ പദ്ധതികൾ പശ്ചാത്തല വികസനത്തിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. കൈതപ്പൊയിലിൽ നടന്ന പരിപാടിയിൽ ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത്‌ എലോക്കര, ശിഹാബ് അടിവാരം, കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ അസീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 70.36 കോടി രൂപ ചെലവിട്ട് 21.20 കിലോമീറ്റർ ദൂരത്തിലും 10 മീറ്റർ വീതിയിലുമുള്ള റോഡിൻ്റെ പണി നാഥ് ഇൻഫ്രാസ്ട്രക്ചേഴ്സ് എന്ന കമ്പനിയായിരുന്നു ഏറ്റെടുത്തത്. എന്നാൽ, കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്തതിനാൽ ബാക്കിയുള്ള പ്രവൃത്തികൾ 45.83 കോടി രൂപക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്താണ് പൂർത്തീകരിച്ചത്‌. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ഓവുചാൽ, ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക്, റോഡ്‌ മാർക്കിങ്, സുരക്ഷ സംവിധാനങ്ങൾ എന്നിവയോടെയാണ് പ്രവൃത്തി പൂർത്തീകരിച്ചത്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നവീകരിച്ച കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി റോഡ് ഇനി ജനങ്ങളിലേക്ക്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement