കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി
ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കൊച്ചിയിലെ ഹോട്ടലിലെ ബാത്ത് റൂമിലാണ് ഷാഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.