കോഴിക്കോട് എടിഎം കീപാഡിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ ദൂരേക്ക് തെറിച്ചുവീണു; കൗണ്ടർ അടച്ചുപൂട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
എടിഎം കാർഡ് മെഷീനിൽ ഇട്ടതിനുശേഷം കീബോർഡിൽ വിരൽ അമർത്തിയ സമയത്ത് ആയിരുന്നു ഷോക്കേറ്റത്
കോഴിക്കോട്: എടിഎമ്മിൽനിന്ന് രണ്ടു പേർക്ക് ഷോക്കേറ്റ സംഭവത്തെ തുടർന്ന് കൗണ്ടർ അടച്ചുപൂട്ടി. കോഴിക്കോട് ബാലുശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ഏജൻസിയുടെ എടിഎമ്മിൽനിന്നാണ് രണ്ടുപേർക്ക് ഷോക്കേറ്റത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് ഷോക്കേറ്റത്. ബാലുശേരി ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തോട് ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ എടിഎം മെഷീനിലാണ് സംഭവം.
പണം പിൻവലിക്കാനായി എടിഎമ്മിൽ കയറിയ രണ്ട് യുവാക്കൾക്കാണ് ആദ്യം ഷോക്കേറ്റത്. എടിഎം കാർഡ് മെഷീനിൽ ഇട്ടതിനുശേഷം കീബോർഡിൽ വിരൽ അമർത്തിയ സമയത്ത് ആയിരുന്നു ഷോക്കേറ്റത്. രണ്ടുപേരും ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതിന് ശേഷം എത്തിയ സ്ത്രീക്കും സമാനമായ രീതിയിൽ വൈദ്യുതാഘാതമേറ്റു. ഇതോടെ സമീപത്തുണ്ടായിരുന്ന കച്ചവടക്കാരും മറ്റും ചേർന്ന് വിവരം പോലീസിൽ അറിയിച്ചു.
advertisement
പൊലീസ് സ്ഥലത്തെത്തുകയും എടിഎം കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ഇതോടെ കമ്പനിയിൽ നിന്നുമുള്ള ടെക്നീഷ്യന്മാർ സ്ഥലത്തെത്തി മെഷീൻ പരിശോധിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ പരിഹരിക്കാനായി ഈ എടിഎം കൗണ്ടർ താൽക്കാലികമായി അടച്ചിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
January 20, 2024 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് എടിഎം കീപാഡിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ ദൂരേക്ക് തെറിച്ചുവീണു; കൗണ്ടർ അടച്ചുപൂട്ടി