കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് കെപിസിസി സര്‍ക്കുലര്‍
- Published by:Nandu Krishnan
- news18
Last Updated:
തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക ശേഷിയനുസരിച്ച് ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് കെപിസിസി സര്‍ക്കുലര്‍. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേതാണ് സർക്കുലർ. ഓണറേറിയം വർദ്ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യമുന്നയിച്ച് ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്നസമരം 49 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് കെപിസിസിയുടെ തീരുമാനം.
തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ശേഷിയനുസരിച്ച് ഓണറേറിയം വർദ്ധിപ്പിക്കണമെന്നും മിനിമം വേതനം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ലെന്നു സർക്കുലറിൽ പറയുന്നു.
ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും സർക്കുലറിൽ വിമർശനമുണ്ട്.
അതേസമയം ആശാ വർക്കർമാറുടെ നിരാഹാര സമരം 11 ദിവസം പിന്നിടുകയാണ്. സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 30, 2025 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് കെപിസിസി സര്‍ക്കുലര്‍


