കെപിസിസി മാർച്ചിൽ വൻ സംഘർഷം; പ്രസംഗവേദിക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും; നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം
- Published by:Rajesh V
- news18-malayalam
Last Updated:
നേതാക്കളിരുന്ന താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാർച്ചിൽ വൻ സംഘർഷം. കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം.
മാർച്ചിനെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുന്നതിനിടെ, താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പൊലീസ് പ്രയോഗിക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എം പി എന്നിവരും ചികിത്സ തേടി.
മാധ്യമപ്രവര്‍ത്തകർക്കും പരിക്കേറ്റു. ദ ന്യൂ ഇന്ത്യൻ എക്സപ്രസ് ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കലിന് തലയ്ക്ക് പരിക്കേറ്റു.
നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു. മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. ഡിജിപി ഓഫിസീലേക്ക് സമാധാനപരമായി മാർച്ച് സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നതെന്നും എന്നാല്‍ പൊലീസ് അപ്രതീക്ഷിതമായി നടപടി സ്വീകരിക്കുകയായിരുന്നു എന്നും പ്രവർത്തകർ പറഞ്ഞു.
advertisement
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു കെപിസിസി ഡിജിപി ഓഫീസ് സംഘടിപ്പിച്ചത്. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തു
updating...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 23, 2023 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപിസിസി മാർച്ചിൽ വൻ സംഘർഷം; പ്രസംഗവേദിക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും; നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം