'അഞ്ച് സീറ്റും ജയിച്ചിടത്ത് ഇപ്പോൾ ഒരു നക്കിപൂച്ച പോലുമില്ല'; പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വത്തോട് കെ സുധാകരൻ
- Published by:Rajesh V
- news18-malayalam
Last Updated:
നിങ്ങളെ രണ്ട് തെറി വിളിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു
പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 5 നിയമസഭാ സീറ്റിലും ജയിച്ചിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കില്‍ നേതാക്കളെ എല്ലാം സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സുധാകരന്‍ പറഞ്ഞു. നവീകരിച്ച പത്തനംതിട്ട ഡിസിസി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് എവിടെ. ഗ്രൂപ്പ് പറഞ്ഞ് ഓരോരുത്തരെ കെട്ടിയിറക്കിയാല്‍ നമ്മള്‍ തമ്മില്‍ തെറ്റും. ഈ നാടും മണ്ണും കോണ്‍ഗ്രസിന്റെ മണ്ണാണ്. അത്തരമൊരു ജില്ലയില്‍ അഞ്ച് സീറ്റ് നേടാന്‍ പറ്റിയില്ലെങ്കില്‍ അത് കഴിവുകേടാണ്'- അദ്ദേഹം പറഞ്ഞു.
പിണറായിയുടെ ഭരണത്തില്‍ നാടിന് വികസനം ഉണ്ടായില്ലെന്നും പിണറായി വിജയന്‍ മക്കള്‍ക്ക് വേണ്ടി പണം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസിന് ഇല്ലെന്നും പിണറായി വിജയനെ ഇനി സിപിഎമ്മുകാര്‍ പോലും വിജയിപ്പിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇത് കോണ്‍ഗ്രസിനുള്ള സുവര്‍ണാവസരമെന്നും കഴിവും ജനവിശ്വാസവും ഉള്ളവരായിരിക്കണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
May 01, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഞ്ച് സീറ്റും ജയിച്ചിടത്ത് ഇപ്പോൾ ഒരു നക്കിപൂച്ച പോലുമില്ല'; പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വത്തോട് കെ സുധാകരൻ