മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരന്‍ പറഞ്ഞു. അനിലിന്‍റെ കൂടുമാറ്റത്തില്‍ പിതാവ് എ.കെ ആന്‍റണിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമാണെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു.
അനില്‍ ആന്‍റണിക്ക് പിന്നാലെ നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും എത്തുമെന്ന അമിത്ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്.
എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്നും പാർട്ടി വിരുദ്ധമാണെന്നും കോൺഗ്രസിനുവേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ മറക്കാനാകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil antony, Congress, K sudhakaran