'ചാറ്റ് പുറത്തായത് എങ്ങനെയെന്നറിയില്ല'; പ്രതിഷേധം സംഘടനാ നേതൃത്വം അറിഞ്ഞുകൊണ്ട്'; കെ എസ് ശബരീനാഥൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് ചാറ്റുപുറത്തുപോയത്.
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിക്കാന്‍ പ്രവർത്തകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ചില വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ ചാറ്റ് പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്ന് കെഎസ് ശബരീനാഥൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് ചാറ്റുപുറത്തുപോയത്.
പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ നേതൃത്വം അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ സമരം ചെയ്യുന്നത് പോലെ സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്നത് പോലെ എല്ലാ മാനദണ്ധങ്ങളും പാലിച്ചാണ് വിമാനത്തിൽ പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളില്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും അത്തരത്തിലൊരു പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കി മാറ്റുന്നത് ഭീരുത്വമാണെന്നും ശബരീനാഥന്‍ പറഞ്ഞു. പ്രതിഷേധം പ്രതിഷേധം എന്ന് സമാധാനത്തോടെ പറഞ്ഞതിനെ വധശ്രമമാക്കി കാട്ടുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശബരീനാഥിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നിട്ടും അന്നൊന്നും കേസ് കൊടുത്തിരുന്നില്ല. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2022 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചാറ്റ് പുറത്തായത് എങ്ങനെയെന്നറിയില്ല'; പ്രതിഷേധം സംഘടനാ നേതൃത്വം അറിഞ്ഞുകൊണ്ട്'; കെ എസ് ശബരീനാഥൻ