വൈദ്യുതി ബില്ലടയ്ക്കാൻ മറന്നു പോകുന്നവരാണോ? നിങ്ങൾക്കായി പ്രത്യേക സംവിധാനമൊരുക്കി KSEB
- Published by:Sneha Reghu
- news18-malayalam
Last Updated:
വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി
വൈദ്യുതി ബിൽ അടയ്ക്കാൻ ചിലപ്പോഴെങ്കിലും മറന്നു പോകുന്നവരുണ്ട്. കൃത്യസമയത്ത് ബിൽ അടച്ചില്ലെങ്കിൽ പിഴ അടക്കേണ്ടിയും വരും. പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുണ്ട്.
ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന്, പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. ഫെയ്സ്‌ബുക്ക് പേജിലൂടെയാണ് പ്രത്യേക സംവിധാനത്തെ കുറിച്ച് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം...
നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.
advertisement
https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2024 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യുതി ബില്ലടയ്ക്കാൻ മറന്നു പോകുന്നവരാണോ? നിങ്ങൾക്കായി പ്രത്യേക സംവിധാനമൊരുക്കി KSEB