KSRTC Relay Bus| ദീർഘദൂര യാത്രയ്ക്ക് ഇനി KSRTC റിലെ ബസ്; സർവീസ് തിരുവനന്തപുരം-തൃശൂർ റൂട്ടിൽ
KSRTC Relay Bus| ദീർഘദൂര യാത്രയ്ക്ക് ഇനി KSRTC റിലെ ബസ്; സർവീസ് തിരുവനന്തപുരം-തൃശൂർ റൂട്ടിൽ
ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് എന്ന രീതിയിലാണ് സർവ്വീസ്
തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്കായി റിലേ ബസ് സംവിധാനവുമായി കെഎസ്ആർടിസി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കെഎസ്ആർടിസി റിലെ ബസുകൾ ആരംഭിച്ചത്. രാവിലെ 9 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ.കെ. ശശീന്ദ്രൻ ആദ്യ റിലെ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാർക്ക് വേണ്ടി റിലെ ബസ് സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെയാണ് കെ.എസ്.ആർ.ടി.സി "റിലേ സർവ്വീസുകൾ" ആദ്യഘട്ടത്തിൽ ആരംഭിച്ചത്.
രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കും. സമയക്രമം പാലിക്കാനായി ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് സർവ്വീസ്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.