മൂന്നാർ: കെഎസ്ആർടിസി ബസിന് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. രാത്രി 12 മണിയോടെയാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. ബസിന് നേരെ പാഞ്ഞടുത്ത ആന മുൻഭാഗത്തേ ചില്ലുകൾ തകർത്തു. തിരുവനന്തപുരം പോകുന്ന സൂപ്പർഫാസ്റ്റിന് നേരെയാണ് അക്രമണമുണ്ടായത്.
മൂന്നാർ നയമക്കാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു പടയപ്പയുടെ ആക്രമണം. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടൽ യാത്രക്കാരെ രക്ഷിക്കാനായി. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. ഇടുക്കി മൂന്നാറിലെ ഒറ്റയാനാണ് പടയപ്പയെന്നറിയപ്പെടുന്നത്. മൂന്നാറിൽ പടയപ്പ സജീവ സാന്നിദ്ധ്യം ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.