യാത്രയ്ക്കിടെ നെഞ്ചുവേദന വന്ന KSRTC ഡ്രൈവർ ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.
കൊല്ലം: യാത്രയ്ക്കിടെ കെഎസ്ആർടിസി ഡ്രൈവർ നെഞ്ചു വേദനയെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്. ബസ് ഓടിക്കുന്നതിനിടെയാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെടുന്നത് ഉടൻ തന്നെ ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. പിന്നാലെ സമീപത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയിലായിരുന്നു അന്ത്യം.
തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തുകയായിരുന്നു.
കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. നിഷയാണ് പരീതിന്റെ ഭാര്യ. മക്കൾ: മെഹ്‌റൂഫ്, മെഹ്ഫിർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
January 22, 2024 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രയ്ക്കിടെ നെഞ്ചുവേദന വന്ന KSRTC ഡ്രൈവർ ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി മരിച്ചു