റോഡിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെഎസ്ആർടിസി പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
- Published by:Sneha Reghu
- news18-malayalam
Last Updated:
ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസിടിച്ചായിരുന്നു അപകടം
കോഴിക്കോട്: റോഡിൽ നിന്ന് മാങ്ങ പറിക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്. താമരശ്ശേരി ദേശീയ പാതയ്ക്ക് സമീപം അമ്പായത്തോടിൽ ഇന്ന് പുലർച്ചെ 5 മണിയ്ക്കായിരുന്നു സംഭവം. റോഡിലേക്ക് ഒടുഞ്ഞു വീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ അടർത്തുന്ന സമയത്താണ് ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയത്.
താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.
അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസിടിച്ചായിരുന്നു അപകടം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
March 25, 2025 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെഎസ്ആർടിസി പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം