എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി
- Published by:Sarika KP
- news18-malayalam
Last Updated:
കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.
ആലപ്പുഴ: എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്ലാണ് ജെയ്ക് കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അന്ന് കോളേജിൽ നടന്ന സമരത്തിൽ കോളേജ് അടിച്ചു തകർത്ത കേസിലെ പ്രതിയാണ് ജയ്ക് സി തോമസ്. . അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം.
അതേസമയം ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു. മന്ത്രി വി എൻ വാസവന്റെ കൂടെയായിരുന്നു സന്ദര്‍ശിച്ചു. പല കാര്യങ്ങളിലും സർക്കാർ സഭയ്ക്കൊപ്പം നിന്നിട്ടുണ്ടെന്നും സഭയെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. മതമേലധക്ഷന്മാരെയും സാമൂഹിക നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വി എൻ വാസവനും ജെയ്ക്ക് സി തോമസും യാക്കോബായ സഭ നേതൃത്വത്തെ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
August 14, 2023 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി