തിരുവനന്തപുരം: ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ സ്കൂളുകള്‍ ജനുവരി ഒന്നിനാണ് തുറന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. സ്കൂളുകള്‍ തുറന്നതിന് ശേഷം വളരെ വേഗത്തില്‍ പരീക്ഷയിലേക്ക് പോകുന്നത് ശരിയല്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് അറിയിച്ചു.
നിലവില്‍ മാര്‍ച്ച് മാസത്തില്‍ ആണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മാറ്റി മെയ് മാസത്തിലേക്ക് ആക്കണമെന്നാണ് കെഎസ്യു ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഘട്ടങ്ങളില്‍ ഒന്നാണ്. അതിനാല്‍ പരമാവധി ക്ലാസുകള്‍ അവര്‍ക്ക് ലഭ്യമാക്കി വേണം പരീക്ഷകള്‍ നടത്താന്‍ എന്ന് കെ.എം.അഭിജിത്ത് പറഞ്ഞു.
Also Read Mammootty | നീട്ടി വളര്‍ത്തിയ താടിയും മുടിയും; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്
പ്ലസ് ടു സയന്‍സ് ക്ലാസുകളിലെ കുട്ടികള്‍ക്ക് ലാബ് ക്ലാസുകള്‍ ഉറപ്പാക്കി പരീക്ഷകള്‍ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്നുമാണ് കെഎസ്യു ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിമാര്‍ മത്സര രംഗത്തുണ്ടാകരുതെന്നാണ് കെഎസ്യുവിന്റെ അഭിപ്രായം. യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കണമെന്നും കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Plus two Exam, Sslc and plus two, Sslc exam kerala, എസ്.എസ്.എൽ.സി പരീക്ഷ, കെ.എസ്.യു