K.S. Radhakrishnan|'മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വയിലേക്ക്'; ജലീലിന്റെ ആവശ്യം ആശങ്ക ഉയർത്തുന്നു'; ഡോ:കെ. എസ്. രാധാകൃഷ്ണൻ

Last Updated:

ജലീൽ വെളിവാക്കിയ കാര്യങ്ങളിൽ നിന്നും മത തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും മുസ്ലീം ലീഗിലുണ്ടെന്ന് അനുമാനിക്കാനാകുമെന്നും ഡോ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു

സ്വർണ്ണക്കടത്തിലും ഹവാല ഇടപാടിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി ചെയർമാനുമായി ഡോ കെ എസ് രാധാകൃഷ്ണൻ.
മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങൾ മുസ്ലീങ്ങളാണെന്നും, മുസ്ലിങ്ങൾ ഭരണഘടനയെക്കാൾ പ്രാമുഖ്യം മതനിയമങ്ങൾക്കും മതാധികാരികൾക്കും നൽകുന്നു എന്നു കരുതേണ്ടി വരും. അതുകൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങൾ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീൽ പറയുന്നതെന്നും ഡോ കെ എസ് രാധാകൃഷ്ണൻ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീൽ വെളിവാക്കിയ കാര്യങ്ങളിൽ നിന്നും മത തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും മുസ്ലീം ലീഗിലുണ്ടെന്നും, ഹവാല പണമിടപാട് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും മലപ്പുറത്തെ മുസ്ലീം സമുദായത്തിലുണ്ടെന്നും അനുമാനിക്കാനാകുമെന്ന് ഡോ കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.
advertisement
ALSO READ:'മലപ്പുറത്തിൻ്റെ അപകീർത്തി മാറാൻ സ്വർണക്കടത്തിനെതിരെ പാണക്കാട് തങ്ങൾ മതവിധി പുറപ്പെടുവിക്കണം'; കെ.ടി ജലീൽ
സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്നാണ് കെ ടി ജലീൽ പറഞ്ഞത്. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ മനോരമ ന്യൂസിനോട് പറഞ്ഞു.
കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K.S. Radhakrishnan|'മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വയിലേക്ക്'; ജലീലിന്റെ ആവശ്യം ആശങ്ക ഉയർത്തുന്നു'; ഡോ:കെ. എസ്. രാധാകൃഷ്ണൻ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement