'ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്' ആണെന്ന് ജലീല്‍
കെ.ടി. ജലീൽ
Last Updated :
Share this:
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ കേസെടുത്തതിൽ പരോക്ഷ വിമർശനവുമായി കെ ടി ജലീല്‍ എംഎൽഎ. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാൻ കടയിൽ കൊടുത്താലും നടപടി ഉറപ്പാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ചേർന്നും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഐപിസി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. ഇ പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കിൽ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കിൽ അവർ ചെഗുവേരയെ വായിക്കാനും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിൽ "ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം" വിപുലീകരിക്കപ്പെട്ടു!! ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാൻ കടയിൽ കൊടുത്താലും നടപടി ഉറപ്പ്.
അടിക്കുമ്പോൾ തടുക്കുന്നത് മഹാപരാധം! അടിക്കുന്നത് ജനാധിപത്യാവകാശം!! കയ്യേറ്റം ചെയ്യാൻ വരുമ്പോൾ പ്രതിരോധിക്കുന്നത് വലിയ കുറ്റം. കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ!!
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കിൽ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കിൽ അവർ ചെഗുവേരയെ വായിക്കുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.