advertisement

'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ

Last Updated:

തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 %' എന്നായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കെ ടി ജലീൽ
കെ ടി ജലീൽ
തിരുവനന്തപുരം: നിയമസഭയിലെ കെകെ ശൈലജ എംഎൽഎയുടെ ആത്മഗതം വൻ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കെടി ജലീൽ. 'തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 %' എന്നായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും' എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചയായിരുന്നു. എന്നാൽ പ്രസംഗത്തിന്റെ സമയം നഷ്ടമാകുമോ എന്ന് കരുതി പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് പിന്നീട് ശൈലജ വിശദീകരിച്ചു.
'ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമോ' എന്നായിരുന്നു അടുത്തിരുന്ന സജി ചെറിയാനോട് ശൈലജ ശബ്ദം താഴ്ത്തി പറഞ്ഞത്. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു. തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
advertisement
ലോകായുക്ത ഭേദഗതി സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു കെ.കെ. ശൈലജ. നേരത്തെ തനിക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാൻ ജലീൽ ശൈലജയുടെ സമയം ചോദിച്ചു. കെകെ ശൈലജ ജലീലിന്റെ ആവശ്യത്തിന് വഴങ്ങി. ഇരിക്കുന്നതിനിടെ ആത്മഗതം എന്നോണം പറഞ്ഞതാണ് പുലിവാലായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement