മെൽബണിലെ മൈതാനത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ദേശീയ ഗാനത്തിന് വേണ്ടി അണിനിരന്നപ്പോൾ കണ്ണുനിറഞ്ഞ മുഹമ്മദ് സിറാജിന്‍റെ മുഖം ഓർമയില്ലേ?
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ച് അരങ്ങേറ്റത്തിന് കാത്തിരിക്കുമ്പോഴായിരുന്നു പിതാവിന്‍റെ മരണവാർത്തയെത്തുന്നത്. ഹൈദരാബാദിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ് മുഹമ്മദ് ഗൗസാണ് സിറാജിന് വളരാനുള്ള ഊർജം നൽകിയത്. എന്നാൽ മാതാവിന്‍റെ നിർബന്ധപ്രകാരം നാട്ടിലേക്ക് മടങ്ങാതെ ആസ്ട്രേലിയയിൽ തുടർന്ന സിറാജ് അഭിമാനത്തോടെയാണ് തിരികെപ്പറക്കുന്നത്. You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS] 2019 ൽ ഇന്ത്യൻ കുപ്പായം അണിഞ്ഞു എങ്കിലും ഒന്നാംടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് രണ്ടാംടെസ്റ്റിൽ 26 കാരനായ സിറാജിന് ടെസ്റ്റിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുള്ള മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയാണ്. ദേശീയ ഗാനത്തിന് വേണ്ടി ടീമുകൾ അണിനിരന്നപ്പോൾ പിതാവിനെയോർത്ത് അരങ്ങേറ്റ വേളയിൽ കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം മറക്കാനായിട്ടില്ല.
ഒക്ടോബർ 21. ഐപിഎലിൽ കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിന് എതിരെ നാല് ഓവറിൽ 8ന് 3 വിക്കറ്റ് എന്ന പ്രകടനത്തോടെയാണ് സിറാജ് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത്.
സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്
സിഡ്നിയിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവേ സ്വദേശികളുടെ വർണവെറി നിറഞ്ഞ ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്കും വിധേയനായി. കേട്ടാലറയ്ക്കുന്ന വാക്കുകൾ വിളിച്ച ഓസ്ട്രേലിയൻ കാണികളുടെ വംശീയവിദ്വേഷമേറ്റ സിറാജ് പലതവണ അംപയറോട് പരാതിപ്പെട്ടു. ബ്രിസ്ബേനിൽ നടന്ന അവസാന ടെസ്റ്റിലും സിറാജിന് സമാനമായ അനുഭവം നേരിട്ടു.
പക്ഷേ ഇതൊന്നും സിറാജിന്‍റെ ആക്രമണോല്സുകതയെ തളർത്തിയില്ല. ടീമിലിടം പിടിക്കുമോയെന്ന് ഉറപ്പില്ലാതെ ആസ്ട്രേലിയയിലെത്തിയ സിറാജ് പരമ്പരകഴിഞ്ഞപ്പോൾ 13 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായി.ഗബ്ബയിലെ വിജയത്തിൽ നിർണായകമായ അഞ്ചുവിക്കറ്റ് നേട്ടം ഇതിൽ തിളങ്ങി നിൽക്കുന്നു.
തന്നെ അധിക്ഷേപിച്ച കാണികൾക്ക് മുന്നിൽ തന്റെ കഠിനാധ്വാനത്തിനും ത്യാഗത്തിനും ലഭിച്ച പ്രതിഫലം കാണാൻ പിതാവ് ഇല്ലാതെ ഉണ്ടായിരുന്നെങ്കിൽ എന്ന് സിറാജ് ആഗ്രഹിച്ചിട്ടുണ്ടാകും എന്നുറപ്പ്.ഐ.പി.എല്ലിലെയും ഇന്ത്യൻ ടീമിലെയും തകർപ്പൻ പ്രകടനത്തിന് ശേഷം വീട്ടിലെത്തുമ്പോൾ ഒരു വലിയ ദുഃഖം മാത്രമാണ് സിറാജിനുണ്ടാകുക. ലോകതാരമായി വളർന്ന പുത്രനെ കാത്തു നിൽക്കുന്ന പിതാവിന്റെ ആ സ്നേഹാലിംഗനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.