'ഗസ്സേ കേരളമുണ്ട് കൂടെ!'; സംഘപരിവാറിനെ വിമർശിച്ചും പിണറായിയെ പ്രകീര്‍ത്തിച്ചും കെ.ടി ജലീലിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ കവിത
- Published by:Nandu Krishnan
- news18-malayalam
Last Updated:
പിണറായി തേര് തെളിക്കുന്ന കേരളം എപ്പോഴും ഗാസയുടെ കൂടെയുണ്ടെന്നും കെടി ജലീൽ കവിതയിൽ പറയുന്നു
സംഘപരിവാറിനെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചും കെടി ജലീലിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ കവിത. ഗസ്സേ കേരളമുണ്ട് കൂടെ' എന്ന കവിത തന്റെ ഫേസ്ബുക്ക് പേജിലാണ് കെടി ജലീൽ പങ്കു വച്ചിരിക്കുന്നത്.
"കൊല്ലപ്പെടുന്നവർക്കറിയില്ല,/എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്! വധിക്കുന്നവർക്കറിയില്ല,/എന്തിനാണ് വധിക്കുന്നതെന്ന്!" എന്ന് തുടങ്ങുന്ന കവിതയിൽ വർഷങ്ങളായി പലസ്തീൻ ജനവിഭാഗം അനുഭവിക്കുന്ന ദുരിതങ്ങളുയെയും യുദ്ധക്കെടുതിയും പ്രതിസന്ധികളുമാണ് വിവരിക്കുന്ന്. "ചെകുത്താൻ്റെ ക്രൗര്യത്തോടെ ഇസ്രയേൽ,/ഗസ്സക്കുമേൽ തീക്കാറ്റ് വീശി നാശം വിതച്ചു!" എന്നാണ് കവിതയിൽ ഇസ്രയേലിനെതിരെയുള്ള വിമർശനം.
"ഗസ്സയുടെ കരൾ പറിച്ച് ചവച്ച് തുപ്പി,
പിശാചിനെപ്പോൽ നെതന്യാഹു അലറി!
പിഞ്ചു പൈതങ്ങളും കുട്ടികളും സ്ത്രീകളും, ഗസ്സയുടെ മണ്ണിനെ ഹൃദ്രക്തത്തിൽ ചാലിച്ചു!" എന്നാണ് കെ.ടി ജലീല്‍ എഴുതുന്നത്.
പലസ്തീനായി സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളടക്കമുള്ളവർ ശബ്ദമുയർത്തുന്നത് സംഘപരിവാറിന് സഹിക്കാൻ കഴിയില്ലെന്നും അവർ അപശബ്ദങ്ങൾ ഉയത്തുന്നെന്നും ജലീൽ കവിതയിൽ പറയുന്നു. അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്നും പിണറായി തേര് തെളിക്കുന്ന കേരളം എപ്പോഴുമെപ്പോഴും ഗാസയുടെ കൂടെയുണ്ടെന്നും ജലീൽ കവിതയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 06, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗസ്സേ കേരളമുണ്ട് കൂടെ!'; സംഘപരിവാറിനെ വിമർശിച്ചും പിണറായിയെ പ്രകീര്‍ത്തിച്ചും കെ.ടി ജലീലിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ കവിത