തിരുവനന്തപുരം: കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളുവെന്ന് കുമ്മനം രാജശേഖരന്. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
കള്ളക്കടത്തും , കരിഞ്ചന്തയും കള്ളപ്പണവും വഴി കോടികള്‍ സമ്പാദിച്ച സിപിഎം വീഴ്ചയും തട്ടിപ്പും പുറത്തു വരാതിരിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപിക്കെതിരെ തിരിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതികളായ അര്ജ്ജുന് ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടെയും ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അന്വേഷണം സിപിഎം നേതാക്കളിലെത്തുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
Also Read-കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ കോർപറേറ്റ് ഓഫീസായി ജയിലുകൾ മാറുന്നു: ബെന്നി ബെഹനാൻകുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംസിപിഎംമ്മിന്റേത് സ്വയം രക്ഷപെടാനുള്ള തത്രപ്പാട് .
കേരളത്തില്‍ കോവിഡ് മരണം , കള്ളക്കടത്തു , മരംമുറി , സ്ത്രീപീഡനം തുടങ്ങി അതിഗൗരവമായ കേസുകളില്‍ പ്രതിസ്ഥാനത്തായ സിപിഎം സ്വയം രക്ഷപെടാനാണ് പ്രതിയോഗികളെ വേട്ടയാടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്.
കള്ളക്കടത്തും , കരിഞ്ചന്തയും കള്ളപ്പണവും വഴി കോടികള്‍ സമ്പാദിച്ച സിപിഎം, സ്വന്തം വീഴ്ചയും തട്ടിപ്പും പുറത്തു വരാതിരിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപിക്കെതിരെ കുന്തമുനകള്‍ തിരിച്ചുവെച്ചിട്ടുള്ളത് .
കേരളത്തില്‍ ജനങ്ങളുടെ പല ജീവല്‍പ്രശ്നങ്ങളും അതി രൂക്ഷമായിക്കഴിഞ്ഞു.കോവിഡ് പ്രതിരോധത്തിലും ക്രമസമാധാനപാലനത്തിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് മൂലം മരിച്ചവരുടെ കാര്യത്തില്‍ പോലും കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ പുറത്തു വിടുന്നത് .
7000 മരണം ലിസ്റ്റില്‍ ഇല്ല . കേന്ദ്രം ഇതിനോടകം 36 കോടി വാക്സിന് ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തു കഴിഞ്ഞു . 50,000 പേരാണ് ഭാരതത്തിലെ ശരാശരി പ്രതിദിന കോവിഡ് രോഗികളെങ്കില്‍ കേരളത്തിലെ മാത്രം സംഖ്യ പതിനായിരമാണ് . 10 ശതമാനമാണ് കേരളത്തിലെ ടി പി ആര് നിരക്ക്. അതേസമയം ദേശീയ ശരാശരി 2.9 ശതമാനം. യുപിയിലെ ടി പി ആര് നിരക്ക് 0 .45 ശതമാനം മാത്രം .കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അമ്പേ പരാജയപ്പെടുന്നതിലുള്ള ജാള്യത മറച്ചുവെക്കാനാണ് ഇപ്പോള്‍ പോലീസ് കൊടകര കേസുമായി രംഗത്ത് വന്നിട്ടുള്ളത് .
പാലക്കാട് 2013 ഇല് സിപിഎം പ്ലീനം പാസാക്കിയ പ്രമേയത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളില്‍ ബന്ധപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരും നേതാക്കളും ഒത്തുചേര്‍ന്ന് നടത്തിയ കള്ളക്കടത്തും തട്ടിപ്പുമാണ് പുറത്തുവരുന്നത്.
കൊടകര കേസില്‍ പരാതിക്കാരനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നതും അന്വേഷണം വഴി തിരിച്ചു വിടുന്നതും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ്. 21 പ്രതികള്‍ക്കും സിപിഎം - സിപിഐ ബന്ധമുണ്ട് . കവര്‍ച്ച നടത്തിയവരുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നില്ല. രാഷ്ട്രീയ ബന്ധത്തെപ്പറ്റി അന്വേഷണമില്ല. വ്യക്തവും വിശദവുമായ അന്വേഷണം നടത്തിയാല്‍ കവര്‍ച്ച നടത്തിയത് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന് തെളിയും.
സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതികളായ അര്ജ്ജുന് ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടെയും ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അന്വേഷണം സിപിഎം നേതാക്കളിലെത്തും. അതിനൊന്നും മുതിരാതെ കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.