'ഇന്നും മഴ കാണുമ്പോൾ അവൾ ചെവി താഴ്ത്തിയിരിക്കും'; പെട്ടിമുടിയിലെ കുവി ഹാപ്പിയാണ്

Last Updated:

ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ 'കുവി'

കുവി അന്നും ഇന്നും
കുവി അന്നും ഇന്നും
കേരളത്തെ പിടിച്ചുലച്ച നൊമ്പര കാഴ്ച്ചയായിരുന്നു പെട്ടിമുടി ദുരന്തം. ആ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞു നടന്ന കുവി എന്ന നായയേയും ആർക്കും മറക്കാൻ കഴിയില്ല. ഉറ്റകൂട്ടുകാരി  ധനുഷ്‌കയുടെ ചലനമറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് ഈ കുവിയാണ്. ആ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴ ചേർത്തലയിലാണുള്ളത്. അടിമാലി സ്റ്റേഷനിൽ സീനിയർ സിപിഒ ആയ അജിത്തിന്‍റെ വീട്ടില്‍ ഇന്ന് കുവി ഹാപ്പിയാണ്.
ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ കുവി പിന്നീട് തന്റെ കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നൊമ്പര കാഴ്ച്ചയായിരുന്നു. പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെ പോലും പിന്നിലാക്കിയാണ് കുവിയുടെ തിരച്ചിൽ ഫലം കണ്ടത്. പിന്നീട് ഇടുക്കി കെ9 സ്ക്വാഡിലെ അജിത് മാധവന്റെ കൈകളിലെത്തുകയായിരുന്നു കുവി.
ഇടുക്കി ഡോഗ് സ്ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവൻ പുസ്തക രചനയ്ക്കായി നീണ്ട അവധിയിൽ പ്രവേശിച്ചതോടെ ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് കുവിയെ കൊണ്ടുപോയി.'ഇന്നും മഴ കാണുമ്പോൾ കുവി ചെവി താഴ്ത്തി ഇരിക്കാറുണ്ട്', അജിത്ത് പറയുന്നു. 2022 ലെ പെട്ടിമുടിയിലെ ദുരന്തകാഴ്ച്ചയുടെ അവേശേഷിപ്പുകൾ ഉള്ളിൽ ഉള്ളതിനാലാവാം മഴ ഇന്നും അവൾക്കൊരു പേടി സ്വപ്നമാണ്.
advertisement
കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത 'നജസ്' എന്ന സിനിമയിൽ കുവി പ്രധാന താരമായിരുന്നു. ചിലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നജസിന് 5 അവാർഡുകളും ഇതിനോടകം വാരിക്കൂട്ടി. എന്തായാലും കുവി ഇന്ന് ഹാപ്പിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്നും മഴ കാണുമ്പോൾ അവൾ ചെവി താഴ്ത്തിയിരിക്കും'; പെട്ടിമുടിയിലെ കുവി ഹാപ്പിയാണ്
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement