KV Thomas| 'തിരുതത്തോമാ... എന്ന് വിളിച്ചു'; കോൺഗ്രസിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടുവെന്ന് കെ വി തോമസ്

Last Updated:

''ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. അത് തെറ്റാണോ. ഞങ്ങള്‍ ഒരു ഷെയറിംഗ് കമ്മ്യൂണിറ്റിയാണ്. ഈ പാര്‍ട്ടിയെ വിറ്റ് താന്‍ അഞ്ച് പൈസയുണ്ടാക്കിയിട്ടില്ല. എന്റെ മക്കളാരും രാഷ്ട്രീയത്തിലില്ല''

കെ വി തോമസ്
കെ വി തോമസ്
കൊച്ചി: പാര്‍ട്ടിയില്‍ നിരന്തരം അധിക്ഷേപമുണ്ടായെന്നും കഴിയുന്നതിന്റെ പരമാവധി ചെയ്തു അപമാനിച്ചുവെന്നും കെ വി തോമസ് (KV Thomas). സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു കെവി തോമസിന്റെ പ്രതികരണം. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്നും തന്നെ തിരുതത്തോമായെന്ന് വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ കോണ്‍ഗ്രസ് വിട്ടു പോകില്ല. വേറെ പാര്‍ട്ടിയിലേക്കും പോകില്ല. എന്റെ അന്ത്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടായിരിക്കും. എന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു. എന്നെ വിളിച്ചതെന്താ, തിരുതാത്തോമയെന്ന്. ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. അത് തെറ്റാണോ. ഞങ്ങള്‍ ഒരു ഷെയറിംഗ് കമ്മ്യൂണിറ്റിയാണ്. ഈ പാര്‍ട്ടിയെ വിറ്റ് താന്‍ അഞ്ച് പൈസയുണ്ടാക്കിയിട്ടില്ല. എന്റെ മക്കളാരും രാഷ്ട്രീയത്തിലില്ല.
advertisement
എന്നെക്കുറിച്ച് നാല് അന്വേഷണം നടന്നു. അതിലൊന്നും പത്തു പൈസ താന്‍ അവിഹിതമായി സമ്പാദിച്ചതായി കണ്ടെത്തിയിട്ടില്ല. പരസ്പരം അപമാനിച്ചും ആരോപണം ഉന്നയിച്ചും ഗ്രൂപ്പ് രാഷ്ട്രീയം നടത്തിയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് പോകുന്നത്. ഞാന്‍ ഗ്രൂപ്പ് ഉണ്ടായിരുന്ന ആളാണ്. 2004ല്‍ താന്‍ ഗ്രൂപ്പ് വിട്ടു'- കെവി തോമസ് പറഞ്ഞു.
advertisement
തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എകെ ആന്റണിക്കും എതിരെ സമാന രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂലില്‍ കെട്ടിയിറങ്ങിയ വ്യക്തിയയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്ന കാലത്ത് എറണാകുളത്ത് കോണ്‍ഗ്രസ് നേടിയ മുന്നേറ്റം എണ്ണിപ്പറഞ്ഞായിരുന്നു കെ വി തോമസിന്റെ മറുപടി. 2019 ല്‍ സീറ്റ് നിഷേധിച്ചു. ടിവിയിലാണ് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞത്. എന്നിട്ടും പ്രതികരിച്ചില്ല. ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ട്ടിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. ഏഴ് പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KV Thomas| 'തിരുതത്തോമാ... എന്ന് വിളിച്ചു'; കോൺഗ്രസിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടുവെന്ന് കെ വി തോമസ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement