നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas|'മൃതദേഹത്തിൽ റീത്ത് വെക്കരുത്; ചന്ദ്രകളഭം എന്ന ഗാനം വേണം'; പി.ടി.യുടെ അന്ത്യാഭിലാഷങ്ങൾ

  PT Thomas|'മൃതദേഹത്തിൽ റീത്ത് വെക്കരുത്; ചന്ദ്രകളഭം എന്ന ഗാനം വേണം'; പി.ടി.യുടെ അന്ത്യാഭിലാഷങ്ങൾ

  ഇഷ്ടഗാനത്തിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്ക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞുവെച്ചിരുന്നു

  • Share this:
   തിരുവനന്തപുരം: ജീവിതത്തിലുട നീളം വ്യക്തവും ശക്തവുമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് കോൺഗ്രസ്സ് (Congress)നേതാവ് പിടി തോമസ് (PT Thomas). ജീവിച്ചിരുന്ന കാലത്തും അതിനുശേഷവും തന്നെ ലോകം എങ്ങനെ കാണണമെന്ന് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഇതിന് ഉദാഹരണമാണ് സ്വന്തം മരണാനന്തര ചടങ്ങുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങൾ.

   തന്റെ മൃതദേഹത്തിൽ ഒരു റീത്ത് പോലും അർപ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മതപരമായ ചടങ്ങുകൾ പാടില്ലെന്നും സംസ്കാരം പള്ളിയിൽ വെച്ച് നടത്തരുതെന്നും  അദ്ദേഹം നേരത്തേ വ്യക്തമാക്കി.സംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

   വയലാർ രാമവർമ എഴുതി ജി. ദേവരാജൻ ഈണമിട്ട

   ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
   ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
   ഈ മനോഹര തീരത്ത് തരുമോ
   ഇനിയൊരു ജന്മം കൂടി
   എനിക്കിനിയൊരുജന്മം കൂടി...

   എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയിൽ ചേർക്കണം എന്നും ചികിത്സയിൽ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു.അന്ത്യാഭിലാഷങ്ങൾ നേരത്തേ സുഹൃത്തിന് എഴുതി നൽകിയിരുന്നു.

   Also Read-PT Thomas | കേരള രാഷ്ട്രീയത്തിലെ വിമതശബ്ദം; വന്നു നിന്ന ഏതു മണ്ണിലും സ്വന്തം രാഷ്ട്രീയക്കൊടി പാറിച്ച പി.ടി.തോമസിന് വിട

   കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു പിടി യുടെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെ വീട്ടിലെത്തിക്കും.

   നാളെ ഡിസിസി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. നാളെ വൈകിട്ട് കൊച്ചിയിലാണ് സംസ്കാരം.
   Published by:Naseeba TC
   First published: